Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OBC

ഐ​ഐ​ടി​ക​ളി​ൽ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ 53 വി​ദ്യാ​ർ​ഥി മ​ര​ണ​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​മു​ഖ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​യ ഐ​ഐ​ടി​ക​ളി​ൽ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ 53 വി​ദ്യാ​ർ​ഥി​ക​ൾ മ​ര​ണ​പ്പെ​ട്ട​താ​യി ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. ഇ​തി​ൽ പ​കു​തി​യി​ല​ധി​ക​വും (54.7%) പ​ട്ടി​ക​ജാ​തി , പ​ട്ടി​ക​വ​ർ​ഗം, മ​റ്റ് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ്. മ​രി​ച്ച​വ​രി​ൽ 45 പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന് ഹി​ന്ദു​സ്ഥാ​ൻ ടൈം​സ് പു​റ​ത്തു​വി​ട്ട വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 

കേ​ന്ദ്ര ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഐ​ഐ​ടി​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളി​ലാ​ണ് ഈ ​ഞെ​ട്ടി​ക്കു​ന്ന ക​ണ​ക്കു​ക​ളു​ള്ള​ത്. കോ​ൺ​ഗ്ര​സ് എം​പി കെ.​സി. വേ​ണു​ഗോ​പാ​ൽ പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ത​യ്യാ​റാ​ക്കി​യ​താ​യി​രു​ന്നു ഈ ​വി​വ​ര​ങ്ങ​ളെ​ങ്കി​ലും ഇ​തു​വ​രെ പാ​ർ​ല​മെ​ന്‍റ് രേ​ഖ​ക​ളി​ൽ വ​ന്നി​രു​ന്നി​ല്ല. 

2020-21-ൽ ​അ​ഞ്ച് മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സ്ഥാ​ന​ത്ത് 2023-24-ൽ ​അ​ത് 17 ആ​യും, 2024-25-ൽ 19 ​ആ​യും വ​ർ​ധി​ച്ചു.  ജ​ന​റ​ൽ വി​ഭാ​ഗം: 23 മ​ര​ണ​ങ്ങ​ൾ (43.4%), ഒ​ബി​സി : 12 മ​ര​ണ​ങ്ങ​ൾ (22.6%), എ​സ്‌​സി: 10 മ​ര​ണ​ങ്ങ​ൾ (18.9%), എ​സ്ടി : ഏ​ഴ് മ​ര​ണ​ങ്ങ​ൾ (13.2%),  സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ: 1 മ​ര​ണം (1.9%) എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കു​ക​ൾ. 

എ​സ്‌​സി, എ​സ്ടി, ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​കെ 29 പേ​രാ​ണ് ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട‌െ മ​രി​ച്ച​ത്. ഐ​ഐ​ടി ഖൊ​ര​ഗ്പൂ​ർ, ഐ​ഐ​ടി ഡ​ൽ​ഹി, ഐ​ഐ​ടി ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ ന​ട​ന്ന​ത് (7 വീ​തം). ഐ​ഐ​ടി കാ​ൺ​പൂ​ർ, ഐ​ഐ​ടി ബി​എ​ച്ച്‌​യു വാ​ര​ണാ​സി എ​ന്നി​വ​ട​ങ്ങ​ളി​ൽ ആ​റ് വീ​തം മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ത്മ​ഹ​ത്യ​ക​ളി​ൽ ഐ​ഐ​ടി ഹൈ​ദ​രാ​ബാ​ദാ​ണ് ഏ​റ്റ​വും മു​ന്നി​ൽ (7 പേ​ർ).




Latest News

Corehub Up